രമേഷ് പിഷാരടിക്കും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ. രാഹുലിനെ പിന്തുണച്ച പിഷാരടിയുടെ നടപടിക്കെതിരെയാണ് നീതുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുലിനെതിരെ പാർട്ടി നടപടിയെടുത്തത് പരാതികളുടെ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ്. ആരോപണങ്ങൾ തള്ളിപ്പറയാൻ രാഹുലും തയാറായിട്ടില്ല. അഭിനയം രാഷ്ട്രീയമാക്കുന്നവർക്ക് ഇതൊന്നും പ്രശ്നമായിരിക്കില്ലെന്നും നീതു വിമർശിച്ചു.
രാഹുലിനെതിരെ സ്ത്രീകൾ മൗനം തുടരുന്നത് സൈബർ ആക്രമണം ഭയന്നാണെന്നും ഉമാ തോമസും കെ.സി.വേണുഗോപാലിന്‍റെ ഭാര്യ ആശയ്ക്കുമെതിരെയുണ്ടായ സൈബർ ആക്രമണം ഭയപ്പെടുത്തിയെന്നും നീതു ഫേസ്ബുക്കിൽ കുറിച്ചു.