ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ദേശീയപാത അടിപ്പാത നിര്‍മാണ സ്ഥലത്തേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ 28 പേര്‍ക്ക് പരുക്ക്. ഒന്‍പതുപേരുടെ നില ഗുരുതരം. കോയമ്പത്തൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. പൊലീസ് സ്റ്റേഷന് സമീപത്ത് ദേശീയപാതയുടെ ഭാഗമായ അടിപ്പാത നിര്‍മിക്കാന്‍ സ്ഥാപിച്ച കമ്പികളിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ENGLISH SUMMARY:

Kerala accident is reported in Cherthala, where a KSRTC superfast bus crashed into an underpass construction site, injuring 28 people. The bus, traveling from Coimbatore to Thiruvananthapuram, met with the accident around 4 am near the police station.