സർക്കാരുമായി ഏറ്റുമുട്ടലിനു ഉറച്ച് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്. P& ARD യിലേക്കുള്ള സ്ഥലംമാറ്റം കോടതിയലക്ഷ്യമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ അറിയിക്കും. പുതിയ സ്ഥലം മാറ്റവും റദ്ദാക്കണമെന്ന് ആവശ്യപ്പെടും. KTDFCയിലേക്ക് മാറ്റിയതിനെതിരെ അശോക് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ടൈബ്യൂണല്‍ വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്നലെ വൈകിട്ട് തിരക്കിട്ട് വീണ്ടും സ്ഥലം മാറ്റിയത്.
അതേ സമയം അശോകിന്റെ ഹര്‍ജിയില്‍ ഗവര്‍ണറും സര്‍ക്കാരും ഇന്ന് ട്രൈബ്യൂണലില്‍ മറുപടി നൽകും. ചെയര്‍മാനെ നിയമിച്ച് ഉത്തരവിറക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഗവര്‍ണ്ണര്‍ക്കാണ് അധികാരമെന്നുമായിരുന്നു ഡോ. ബി അശോകിന്റെ വാദം.