TOPICS COVERED

സ്വന്തം ഭൂമിയില്‍ നില്‍ക്കുന്ന  ചന്ദന മരം  മുറിച്ചു വിറ്റാല്‍ ഉറപ്പായും കേസാണ്. കള്ളന്‍മാര്‍ ചന്ദനം മുറിച്ചു കടത്തിയാലും സ്ഥലം ഉടമ പ്രതിയാകും. എന്നാല്‍ ഈ നിയമത്തിന് മാറ്റം വരുത്തിയുള്ള കരട്  ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. പുതിയ ബില്ല് പ്രകാരം സ്വന്തം ഭൂമിയില്‍ നട്ടു വളര്‍ത്തുന്ന ചന്ദനം ഉടമയ്ക്ക് വനംവകുപ്പ് വഴി വില്‍ക്കാനാകും. ഒരു കിലോ ചന്ദനത്തിന് ഏറ്റവും കുറഞ്ഞത് നാലായിരം മുതല്‍ ഏഴായിരം വരെയാണ് ഇപ്പോള്‍ മാര്‍ക്കറ്റ് വില.

ഇത്രയേറെ വിലയുണ്ടായിട്ടും  കേസും കോടതിയും നൂലമാലകളും പേടിച്ചിട്ടാണ് ആളുകള്‍ ചന്ദനം നടാന്‍ മടിക്കുന്നത്. സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കാന്‍ പുതിയ ബില്ലിനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നിലവിലെ നിയമപ്രകാരം ഉണങ്ങിയ ചന്ദനമരങ്ങളും അപകടകരമായതും മുറിക്കുന്നതിന് മാത്രമാണ് അനുമതി നല്‍കാറുള്ളത്.  

ENGLISH SUMMARY:

Sandalwood cultivation is set to receive a boost in Kerala with new amendments allowing landowners to sell sandalwood grown on their property. This change aims to encourage sandalwood cultivation, addressing concerns about legal complications and promoting economic benefits for farmers.