paliyekkara-toll-hc

പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ കോടതി ഉത്തരവ് തുടരും. ഇടപ്പള്ളി-മണ്ണുത്തി പാതയിലെ തകരാറുകള്‍ പരിഹരിച്ചെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമേ ഉത്തരവില്‍ മാറ്റം വരുത്തൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ പിരിവ് തടഞ്ഞ ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടി.

സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു. ചെറിയ പ്രശ്നങ്ങള്‍ മാത്രമാണ് നിലവിലുള്ളതെന്നും പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ദേശീയ പാത അതോറിറ്റി കോടതിയെ  അറിയിച്ചു.

ENGLISH SUMMARY:

Paliekkara toll collection ban continues following a High Court order. The order will only be reconsidered once the District Collector submits a report confirming the repairs on the Edappally-Mannuthy highway.