25 കോടി രൂപയുടെ തിരുവോണം ബംപറടിക്കുന്ന മഹാഭാഗ്യശാലി ആര്?. ടിക്കറ്റ് വില്‍പന പൊടിപൊടിക്കുകയാണ്. നാല്‍പത് ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. പതിവ് പോലെ പാലക്കാടന്‍ ടിക്കറ്റുകളോടാണ് പ്രിയം കൂടുതല്‍. അയല്‍ സംസ്ഥാനക്കാരാണ് ടിക്കറ്റ് എടുക്കുന്നവരില്‍ വലിയൊരു വിഭാഗം.
കണ്ണൂര്‍ ടിക്കറ്റുകള്‍ക്കും ഇത്തവണ ആവശ്യക്കാര്‍ ഏറെയാണ്. ഒക്ടോബര്‍ നാലിനാണ് നറുക്കെടുപ്പ്. അതിനാല്‍ വരും ദിവസങ്ങളില്‍ വില്‍പന കൂടാനാണ് സാധ്യതയും. കഴിഞ്ഞവര്‍ഷം 71.43 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. നിലവിലെ ട്രെന്‍ഡ് പരിണിച്ചാല്‍ ആ റെക്കോര്‍ഡ് മറികടന്നാലും അദ്ഭുതപ്പെടാനില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു.
സമ്മാനഘടന ഇങ്ങനെ: ടിഎ, ടിബി, ടിസി, ടിഡി. ടിഇ, ടിജി, ടിഎച്ച്, ടിജെ, ടികെ, ടിഎല്‍ എന്നീ സീരിസുകളിലായി ഓണം ബംപര്‍ ലഭിക്കും. ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. ഓരോ സീരീസിലും രണ്ട് ടിക്കറ്റുകൾക്ക് ഒരു കോടി വീതം ലഭിക്കും. 50 ലക്ഷം വീതം 20 പേർക്ക് മൂന്നാം സമ്മാനം നൽകും. ഓരോ സീരീസിലും രണ്ട് സമ്മാനം ലഭിക്കും.
നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. 10 പേര്‍ക്ക് സമ്മാനം ലഭിക്കും. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ 10 പേര്‍ക്ക് ലഭിക്കും. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം 1,000 രൂപയുമാണ്. അവസാന സമ്മാനമായി 500 രൂപയും ലഭിക്കും. സമാശ്വാസ സമ്മാനമായി ഒന്‍പതുപേര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കും. ആകെ 5,34,670 പേര്‍ക്ക് 125.54 കോടി രൂപയാണ് ഓണം ബംപറില്‍ സമ്മാനത്തുകയായി നല്‍കുക