People visit the illuminated Teele Wali Masjid ahead of Eid-e-Milad-un-Nabi, in Lucknow

പ്രവാചകന്‍ മുഹമ്മദ് നബിയുടെ സ്മരണയില്‍ ഇസ്്ലാം മത വിശ്വാസികള്‍ ഇന്ന് നബിദിനം ആചരിക്കുന്നു. മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് നബിദിന റാലികള്‍ നടക്കും. നബി ജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ പങ്കുവയ്ക്കലിന്‍റെയും പരസ്പര സ്നേഹത്തിന്‍റെയും മാതൃകയില്‍ വിവിധയിടങ്ങളില്‍ അന്നദാനവും നടക്കും. പ്രവാചക പ്രകീര്‍ത്തനമായ മൗലീദ് സദസുകളും ,നബി സന്ദേശ പ്രഭാഷണങ്ങളും കുട്ടികളുടെ കലാപരിപാടികളും ഉണ്ടാകും. സുന്നി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് പരപ്പില്‍ മുഹമ്മദലി കടപ്പുറത്ത് നിന്ന് ആരംഭിക്കുന്ന നബിദിന സന്ദേശറാലിയില്‍ മത–സാമുദായക–രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

നവോത്ഥാനത്തിന്റെ വെളിച്ചം പകർന്ന പ്രവാചകന്റെ 1500–ാം ജന്മവാർഷിക ദിനമാണ് ഇക്കുറിയെന്ന സവിശേഷതയുമുണ്ട്. ലാളിത്യവും നീതിബോധവും കൊണ്ട് മാതൃകയായ പ്രവാചകന്റെ ജീവിതം സന്ദേശമായി ഉൾക്കൊണ്ടാണ് വിശ്വാസികൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

ENGLISH SUMMARY:

Muslims across Kerala and beyond are observing Nabi Day today in memory of Prophet Muhammad. The day is marked with rallies centered around mosques and madrasas, echoing the Prophet’s message of compassion, sharing, and brotherhood. Various communities organize charitable food distribution, prayer gatherings, children’s cultural programs, and Mawlid recitations praising the Prophet’s life. In Kozhikode, the Nabi Day message rally led by the Sunni Coordination Committee begins from Muhammad Ali beach, with participation from religious, social, and political leaders. This year’s observance carries added significance as it marks the 1500th birth anniversary of the Prophet, celebrated as a beacon of enlightenment, simplicity, and justice. The Prophet’s life remains a timeless message for humanity, inspiring believers to celebrate Nabi Day with devotion, harmony, and community spirit.