Image Credit: Facebook/rafeek.nilambur
നിയമസഭയിലെ ഓണാഘോഷത്തിനില്‍ നൃത്തം ചെയ്യുന്നതിനിടെയാണ് ജീവനക്കാരനായ ജുനൈസ് കുഴഞ്ഞുവീണ് മരിച്ചത്. വൈകീട്ട് 3.30 ഓടെയായിരുന്നു സംഭവം. ഓണക്കാലത്ത് ട്രെന്‍ഡായ 'ഏത് മൂഡ്, ഓണം മൂഡ്' എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്നതിനിടെയാണ് അപകടം. നിയമസഭാ ഡെപ്യൂട്ടി ലൈബ്രറിയനാണ് മരിച്ച ജുനൈസ്.
ജുനൈസും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് നൃത്തം അവതരിപ്പിച്ചത്. സംഘത്തിന്‍റെ മധ്യത്തിലായി നൃത്തം ചെയ്യുന്നതിനിടെ ജുനൈസ് കുഴഞ്ഞുവീഴുകയായിരുന്നു. നൃത്തം ചെയ്യുന്നതിനിടെ തലയില്‍ കൈവച്ച് ജുനൈസ് നിലത്തേക്ക് വീഴുകയായിരുന്നുയ എന്നാല്‍ ദേഹാസ്വാസ്ഥ്യം മൂലം വീണാതാണെന്ന് സഹപ്രവര്‍ത്തകര്‍ക്ക് മനസിലായില്ല.
കളിയുടെ ഭാഗമായി വീണതാണെന്ന് കരുതി ഒപ്പമുള്ളവര്‍ നൃത്തം തുടര്‍ന്നു. നിമിഷങ്ങള്‍ക്കം അപകടംതിരിച്ചറിഞ്ഞ സഹപ്രവര്‍ത്തകര്‍ ഓടിയെത്തി വിളിച്ചെങ്കിലും അനക്കമുണ്ടായിരുന്നില്ല. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ നിയമസഭാ മന്ദിരത്തില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓണപ്പരിപാടി നടന്നിരുന്നു. ജീവനക്കാരുടെ വടംവലി മല്‍സരത്തില്‍ ജുനൈസ് ഉള്‍പ്പെട്ട ടീമിനായിരുന്നു വിജയം.
സുല്‍ത്താന്‍ബത്തേരി സ്വദേശിയാണ്. ബത്തേരി കാര്‍ത്തിക ഹൗസിങ് കോളനിയില്‍ വായയില്‍ കുഞ്ഞമ്പദുള്ളയുടെയും ആയിഷയുടെയും മകനാണ്. മുട്ടട ഐഎച്ച്ആര്‍ഡി കോളജില്‍ ഗസ്റ്റ് അഅധ്യാപികയായാ റസീനയാണ് ഭാര്യ. നജാദ് അബിള്ള, നിഹാദ് അബദുള്ള എന്നിവര്‍ മക്കളാണ്.