സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തിസമയം ആഴ്ചയില്‍ അഞ്ച് ദിവസമാക്കുന്നതിന് സര്‍ക്കാരില്‍ ആലോചന. നിലപാടറിയാന്‍ അടുത്തമാസം പതിനൊന്നിന് ജീവനക്കാരുടെ സംഘടന നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. 

ഒരു ദിവസം കൂടി അവധി ലഭിക്കുന്നതില്‍ ജീവനക്കാര്‍ക്ക് പൊതുവില്‍ അനുകൂല നിലപാടാണെങ്കിലും നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളിലും അവധിയിലും കുറവ് വരരുതെന്നാണ് ആവശ്യം. 

ശനിയാഴ്ച അവധിയിലേക്ക് മാറിയാല്‍ മറ്റ് ദിവസങ്ങളിലെ പ്രവൃത്തിസമയത്തില്‍ വര്‍ധന വരുത്തുന്നതിനൊപ്പം വിശ്രമസമയങ്ങളിലും കുറവ് വന്നേക്കും. വിശദമായ ചര്‍ച്ചയ്ക്ക് വേണ്ടിയാണ് യോഗമെന്നാണ് പൊതുഭരണവകുപ്പിന്‍റെ നിലപാട്. ശനിയാഴ്ച അവധിയാക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തും ആലോചന നടത്തിയിരുന്നതാണ്. 

വ്യത്യസ്ത കാരണങ്ങളാല്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈസാഹചര്യത്തിലാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അഞ്ചാം വര്‍ഷത്തില്‍ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചായി കുറയ്ക്കാന്‍ വീണ്ടും ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള അഭിപ്രായം തേടുന്നത്. 

ENGLISH SUMMARY:

Government office working days in Kerala are under consideration to be reduced to five days a week. The government will discuss the proposal with employee union leaders next month to understand their stance and potential impacts on existing benefits and working hours.