പൠഠൠഠാലഠ....അതൠതഠ പിറനൠനതൠഠൠ നാഠൠഠ നഠരവൠഠ പൠഠൠഠളമൠരൠഠൠഠി ഠണതൠതൠ വരവൠൽഠൠഠാൻ ഠരൠഠൠഠൠഠയായി. പൠഠൠഠൾ ശൠഠരിഠൠഠാനായി ഠൠഠൠഠിഠളൠഠ മൠതിർനൠനവരൠമൠലൠലാഠ ഠറഠൠഠൠനൠന ഠാഴൠഠയാണൠഠൠഠൠഠ.  ഠതൠതവണ നിരവധി ഠൠഠൠഠായൠമഠൾ പൠ ഠൠഷി തൠഠഠൠഠിയിഠൠഠൠണൠഠൠ. ഠൠഴിഠൠഠൠഠൠ നരിഠൠഠൠനി പാഠഠ ഠാർഷിഠ ഠൠഠൠഠായൠമയൠഠൠ ഠൠണൠഠൠമലൠലി തൠഠൠഠതൠതിൽ നിനൠനൠളൠള ഠാഴൠഠ. ഠിതൠരഠ: മനൠരമ

ചിത്രം: മനോരമ (വിധുരാജ് എം.ടി)

മാലോകരെ പൊന്നോണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്. മാവേലി നാടിന്റെ പെരുമയും പ്രൗഢിയും വിളിച്ചോതുന്ന അത്തച്ചമയം രാവിലെ 9 ന് ഗവ.ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഇതോടെ കേരളക്കരയാകെ ഒരുമയുടെ തിരുവോണത്തിനായ് പൂവിളിയുയരും. 

അത്തപ്പതാക മന്ത്രി പി രാജീവ് ഉയർത്തും. നടൻ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ആനയും അമ്പാരിയും രാജപല്ലക്കും തെയ്യവും തിറയും കലാപ്രകടനങ്ങളും നിശ്ചലദൃശ്യങ്ങളും ദൃശ്യവിരുന്നൊരുക്കുന്ന ഘോഷയാത്ര നഗരം ചുറ്റും. 450 പൊലീസുകാരുടെയും വിവിധ വകുപ്പുകളുടെയും കരുതലിൽ ജനങ്ങൾക്ക് കാഴ്ച്ചകൾ കണ്ട് ആസ്വദിക്കാം. നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലെ വിദ്യാലയങ്ങൾക്ക് അവധിയാണ്. ഏഴാം നൂറ്റാണ്ടിൽ പെരുമാൾ രാജവംശമാണ് മലയാളികൾക്ക് ഓണം വിളബരം ചെയ്യുന്ന തൃപ്പൂണിത്തുറ അത്തച്ചമയത്തിന് തുടക്കമിട്ടത്.

ENGLISH SUMMARY:

Athachamayam marks the beginning of Onam celebrations in Kerala. The festival showcases the rich cultural heritage and unity of the state, symbolizing the arrival of the festive season.