k-rajan-block

TOPICS COVERED

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഔദ്യോഗിക വസതിയിലേയ്ക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ പണി കിട്ടിയത്  മന്ത്രി കെ.രാജനും പൊലീസുകാർക്കും. എസ്എഫ്ഐ പ്രതിഷേധം വരുന്നതറിഞ്ഞ് പ്രതിപക്ഷ നേതാവിന്‍റേതടക്കം മന്ത്രിമാരുടെ വസതികളുള്ള കോംപൗണ്ടിനു പുറത്ത് വൻ സുരക്ഷ ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസത്തെ സുരക്ഷാ വീഴ്ച കണക്കിലെടുത്തായിരുന്നു വൻ സന്നാഹം.

ബാരിക്കേഡുകൾ കെട്ടി വഴിയടച്ച സമയത്താണ് മന്ത്രി കെ.രാജന്‍റെ വാഹന വ്യൂഹം എത്തിയത്. പൊലീസുകാർക്ക് വെപ്രാളപ്പെട്ട് ബാരിക്കേഡുകൾ മുഴുവൻ പൊളിക്കേണ്ടി വന്നു. ഈ സമയമത്രയും മന്ത്രി രാജൻ വഴിയിൽ കാത്തു കിടന്നു. പ്രതിഷേധത്തിന് മുമ്പ് വീണ്ടും ബാരിക്കേടുകൾ  സ്ഥാപിച്ചു.

ENGLISH SUMMARY:

SFI Protest disrupted traffic and security measures. The protest targeted VD Satheesan's residence, causing inconvenience to Minister K Rajan and prompting a swift response from the police.