മായം കലർന്ന വെളിച്ചെണ്ണ സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കുന്നതായി മനോരമ ന്യൂസ് പുറത്തുവിട്ട അന്വേഷണാത്മക റിപ്പോർട്ടിനെത്തുടർന്ന് സർക്കാർ നടപടി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഏഴ് ജില്ലകളിൽ നിന്നായി 4513 ലീറ്റർ മായം ചേർന്ന വെളിച്ചെണ്ണ പിടിച്ചെടുത്തു. ഓപ്പറേഷൻ ലൈഫ് എന്ന പേരിലാണ് പരിശോധന നടന്നത്.

  • പത്തനംതിട്ടയിൽനിന്ന് 107 ലീറ്റർ, തൃശൂരിൽനിന്ന് 300 ലീറ്റർ, പാലക്കാട് 430 ലീറ്റർ, മലപ്പുറം 988 ലീറ്റർ, കാസർഗോഡ് 1943 ലീറ്റർ, കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് 545 ലീറ്റർ എന്നിങ്ങനെയാണ് പിടിച്ചെടുത്തത്.
  • ഇതിനുപുറമെ, സംശയാസ്പദമായ വെളിച്ചെണ്ണയുടെ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ മായം ചേർത്ത വെളിച്ചെണ്ണയാണ് വിപണിയിൽ എത്തുന്നതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് സർക്കാരിന് കൈമാറിയതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ ശക്തമാക്കിയത്.

ENGLISH SUMMARY:

Adulterated coconut oil is being seized across Kerala following a Manorama News report. The Food Safety Department's 'Operation Life' has led to the seizure of over 4500 liters of adulterated coconut oil from seven districts.