ഓണത്തോടനുബന്ധിച്ച് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായ വിദ്യാർഥികൾക്ക് നാല് കിലോ അരി വീതം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് അരി ലഭിക്കുക.
സംസ്ഥാനത്തെ 24,77,337 കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ കുട്ടികൾക്കും അരി വിതരണം ചെയ്യാനാണ് തീരുമാനം.
ENGLISH SUMMARY:
Kerala school lunch program distributes free rice to students for Onam. This initiative provides four kilograms of rice to students from pre-primary to eighth grade, benefiting over 24 lakh children across the state.