സൗഹൃദം നിരസിച്ചതിൻ്റെ പേരിൽ യുവതിയുടെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ രണ്ടുപേർ അറസ്റ്റിൽ. കുത്തന്നൂർ സ്വദേശികളായ അഖിൽ, രാഹുൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് ദിവസം മുൻപാണ് സംഭവം നടന്നത്. സൗഹൃദം നിരസിച്ചതിലുള്ള ദേഷ്യത്തിൽ പ്രതികൾ യുവതിയുടെ വീടിന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. വീട്ടിൽ യുവതിയും മാതാപിതാക്കളും ഉണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. ഭാഗ്യത്തിന് കുപ്പി പൊട്ടാതിരുന്നതുകൊണ്ട് വലിയ അപകടം ഒഴിവായി.
പ്രതികളായ അഖിലിനെയും രാഹുലിനെയും പൊലീസ് ഉടൻതന്നെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് പൂർത്തിയാക്കി. സമാനമായ രീതിയിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇവർ മുമ്പും ഏർപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.