മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു. കുഞ്ഞ് അടക്കം 5 പേര്‍ക്ക് പരുക്ക്. വിവാഹനിശ്ചയത്തിന് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിനു സമീപം 12 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് വഴി കൊടുക്കുന്നതിനിടെയാണ് അപകടം. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.