നടൻ ബിജുകുട്ടൻ സഞ്ചരിച്ച കാർ പാലക്കാട് വെച്ച് ഇന്നലെ അപകടത്തിൽപ്പെട്ടിരുന്നു. ഇന്നലെ പുലർച്ചെ ആറോടെയാണ് അപകടം. ബിജുകുട്ടനും ഡ്രൈവർക്കും പരിക്കേറ്റു. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വെച്ച് ബിജു കുട്ടൻ സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ബിജുക്കുട്ടന് കൈക്കും നെറ്റിയിലും പരിക്കേറ്റിട്ടുണ്ട്.
ഇപ്പോഴിതാ തനിക്ക് കുഴപ്പം ഒന്നുമില്ലെന്നും എല്ലാവരും സ്പീഡ് എല്ലാം കുറച്ച് മാത്രമെ വാഹനം ഓടിക്കാവു എന്നും എല്ലാവരുടെയും പ്രാത്ഥനയ്ക്ക് നന്ദിയുണ്ടെന്നും പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ബിജുകുട്ടന്‍. സുഹൃത്ത് സുധിയാണ് കൂടെയുണ്ടായിരുന്നതെന്നും ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയെന്നും വിരലിനാണ് പരുക്ക് എന്നും താരം പറയുന്നു.
റോഡിലെ മര്യാദ പാലിച്ചാണ് ഡ്രൈവറെ കൊണ്ട് വണ്ടി ഓടിപ്പിക്കുന്നതെന്നും താന്‍ സ്പീഡില്‍ വാഹനം ഓടിക്കുന്നയാളല്ലെന്നും റോഡിലെ മര്യാദ പാലിച്ച് വണ്ടിയോടിക്കുന്നയാളാണെന്നും ബിജു കുട്ടന്‍ പറയുന്നു. കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.