തിരുവനന്തപുരം വിഴിഞ്ഞം ആഴിമല ശിവക്ഷേത്രത്തിലെ ജീവനക്കാരനായ യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി രാഹുല്‍ വിജയനാണ് മരിച്ചത്. പ്രഷര്‍ ഗണില്‍ നിന്ന് ഷോക്കേറ്റാണ് ദാരുണാന്ത്യം.
നെയ്യാറ്റിന്‍കര ഡാലുമുഖം സ്വദേശിയും ക്ഷേത്രത്തിലെ ശുചീകരണ ജോലിക്കാരനുമായ രാഹുല്‍ വിജയനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ക്ഷേത്ര പരിസരം വൃത്തിയാക്കുന്ന ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് മരിച്ചെന്നാണ് നിഗമനം. പ്രഷര്‍ ഗണ്‍ ഉപയോഗിച്ച് ക്ഷേത്ര മുറ്റം വൃത്തിയാക്കുന്നതിനിടെ ഉപകരണത്തില്‍ നിന്ന് തന്നെ ഷേക്കേറ്റിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. സെക്യൂരിററി ജീവനക്കാരനാണ് അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
തിരുവനന്തപുരത്തെ പ്രശസ്തമായ തീര്‍ഥാടന കേന്ദ്രവും ടൂറിസം കേന്ദ്രവുമായ ആഴിമല ക്ഷേത്രത്തില്‍ അഞ്ചുവര്‍ഷമായി ജീവനക്കാരനായ രാഹുല്‍. ചിങ്ങം ഒന്ന് ചടങ്ങുകള്‍ക്ക് മുന്നോടിയായി ക്ഷേത്രം വൃത്തിയാക്കുമ്പോഴാണ് അപകടം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.