മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ കന്യാസ്ത്രീകള്‍ ബി.ജെ.പി. കേരള അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവരാണ് ബന്ധുക്കള്‍ക്കൊപ്പം ഡല്‍ഹിയില്‍ രാജീവ് ചന്ദ്രശേഖറിന്‍റെ വസതിയില്‍ എത്തിയത്. ജാമ്യം ലഭിക്കാന്‍ സഹായിച്ചതിന് നന്ദി പറയാന്‍ ആണ് എത്തിയതെന്നും കേസ് പിന്‍വലിക്കണം എന്ന് അഭ്യര്‍ഥിച്ചെന്നും സിസ്റ്റര്‍ പ്രീതിയുടെ സഹോദരന്‍ ബൈജു മാളിയേക്കല്‍ പറഞ്ഞു.
സിസ്റ്റര്‍മാര്‍ക്ക് ബി.ജെ.പി. സംസ്ഥാന ഘടകം എല്ലാ സഹായവും നല്‍കുമെന്നും ഛത്തീസ്ഗഡ് സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനമാണ് ഉള്ളതെന്നും കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ബി.ജെ.പി. കേരള വൈസ് പ്രസിഡന്റ് അനൂപ് ആന്‍റണി പ്രതികരിച്ചു. രാജീവ് ചന്ദ്രശേഖറെ കാണാന്‍ താല്‍പര്യം അറിയിച്ചത് കന്യാസ്ത്രീകളുടെ കുടുംബമാണ്. പാര്‍ട്ടി അവര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും അനൂപ് ആന്റണി പറഞ്ഞു.