കോഴിക്കോട് ചുള്ളിയിൽ അങ്കണവാടിയുടെ കോൺക്രീറ്റ് സീലിംഗ് അടർന്നുവീണു.കുട്ടികൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.അങ്കണവാടിയുടെ ശോചനിയാവസ്ഥ അറിയിച്ചിട്ടും കോർപ്പറേഷന്റെ ഭാഗത്തുനിന്ന് നടപടി ഒന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കോഴിക്കോട് കോർപ്പറേഷൻ മുപ്പത്തിയഞ്ചാം ഡിവിഷനിലെ ഉഷസ് എന്ന അങ്കണവാടി കെട്ടിടത്തിൻ്റെ മേൽക്കൂരയിൽ നിന്നാണ് കോൺക്രീറ്റ് പാളികൾ അടർന്നുവീണത്.രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് കോൺക്രീറ്റ് പാളികൾ നിലത്തുവീണു കിടക്കുന്നത് കണ്ടത്.പ്രവർത്തന സമയം അല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി
13 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കും ഭിത്തിക്കും വിള്ളൽ ഉണ്ട്. ശോച്യാഅവസ്ഥ ചൂണ്ടിക്കാട്ടിയിട്ടും കോർപ്പറേഷന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അങ്കണവാടിയുടെ പ്രവർത്തനം സമീപത്തെ വാടക കെട്ടിടത്തിലേക്ക് മാറ്റാൻ നടപടി സ്വീകരിച്ചിരുന്നു എന്നാണ് ഡിവിഷൻ കൗൺസിലറുടെ വിശദീകരണം.വാടക സംബന്ധിച്ച് തീരുമാനത്തിൽ എത്താതെ വന്നതോടെയാണ് കാലതാമസം ഉണ്ടായത്.