സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വിഡിയോയുടെ സത്യാവസ്ഥ തുറന്നുപറഞ്ഞ് വയനാടന്‍ വ്ലോഗര്‍ എന്നറിയപ്പെടുന്ന ജിഷ്ണുവും ഭാര്യ ദൃശ്യയും. ഇരുവരുടെയും സ്വകാര്യദൃശ്യങ്ങള്‍ ലീക്കായി എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പലരും കമന്‍റ് ചെയ്യുകയും ചില പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വിഡിയോ തങ്ങളുടേതല്ലെന്നും തങ്ങളുടെ ചിത്രം ഉപയോഗിച്ച് നിര്‍മ്മിച്ച വിഡിയോ മറ്റാരോ പ്രചരിപ്പിക്കുകയാണെന്നും ഇരുവരും വ്യക്തമാക്കി.
ഇതിന് തെളിവായി ഇരുവരുടെയും കയ്യിലെ ടാറ്റുവിനെക്കുറിച്ചും പറയുന്നുണ്ട്. തന്നോട് മുഖസാദൃശ്യമുള്ളൊരാളടെ വിഡിയോയാണ് ഉപയോിച്ചിട്ടുള്ളത്. സ്വര്‍ഗവാതില്‍ എന്നൊരു ഗ്രൂപ്പിലാണ് ഈ വിഡിയോ വന്നിരിക്കുന്നതെന്നും ചെറിയ ആണ്‍കുട്ടികളാണ് ഈ ഗ്രൂപ്പില്‍ അധികമെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. ഇത്തരമൊരു പ്രവൃത്തി ചെയ്തവരെ വെറുതെ വിടില്ലെന്നും ദമ്പതികള്‍ പറഞ്ഞു.
'കുറച്ച് ദിവസങ്ങളായി ഞങ്ങള്‍ ഇടുന്ന എല്ലാ വിഡിയോയിലും ലീക്ക്ഡ് എന്ന് കമന്‍റ് വരുന്നുണ്ട്. ആദ്യം എന്താണ് കാര്യമെന്ന് മനസിലായില്ല. അവസാനം അത് ചുറ്റിക്കറങ്ങി ഞങ്ങളുടെ കയ്യില്‍ എത്തി. എന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ലീക്കായെന്ന് പറഞ്ഞ് പലരും പ്രചരിപ്പിക്കുന്നത്. ഈ ഫോട്ടോയ്ക്കൊപ്പം ആരുടെയോ നാല് വിഡിയോയും ചേര്‍ത്താണ് പ്രചരിക്കുന്നത്. ആ വിഡിയോ ഞങ്ങളുടേതല്ല. അത് ഞങ്ങളുടേതല്ലെന്നുള്ളതിനുള്ള തെളിവ് ഞങ്ങളുടെ കയ്യിലുള്ള ടാറ്റുവാണ്. ഞങ്ങളുടെ ഫോട്ടോ വെച്ച് ഷെയര്‍ ചെയ്യുന്നതുകൊണ്ടാണ് ഞങ്ങളുടേതാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കുന്നത്. ആ വിഡിയോ എഡിറ്റ് ചെയ്തതാണോ മോര്‍ഫിങ്ങാണോ എന്നൊന്നും അറിയില്ല. ആ വിഡിയോയിലെ പെണ്‍കുട്ടിയുമായി അമ്മൂസിന് ചെറിയൊരു മുഖസാദൃശ്യമുണ്ട്.
ഞങ്ങള്‍ ഇതിനെക്കുറിച്ച് അന്വേഷിച്ച് പോയപ്പോള്‍ സ്വര്‍ഗവാതില്‍ എന്നൊരു ഗ്രൂപ്പിലാണ് ഈ വിഡിയോ വന്നിരിക്കുന്നത്. പലരും ഇത് വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ട്. 938 പേരുള്ള ആ ഗ്രൂപ്പില്‍ ഉള്ളവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. സ്വന്തം മക്കളെ സൂക്ഷിച്ചാല്‍ അവര്‍ കൂടെയുണ്ടാകും. അല്ലെങ്കില്‍ ജയിലില്‍ പോകും. ഞങ്ങളുടെ വിഡിയോയുടെ അടിയില്‍ ലീക്ക്ഡ് എന്ന് പറഞ്ഞ് കമന്‍റ് ഇടാന്‍ വരുന്നവരുടെ വീട്ടില്‍ ലൈവ് ഇട്ട് കയറി വരും.
ജീവിതത്തിന്‍റെ അങ്ങേയറ്റം എത്തി. ഒരെണ്ണത്തിനെ വെറുതെ വിടില്ല. എനിക്കൊരു കുടുംബം ഉണ്ട്, ഞാനൊരു അമ്മയാണ് എനിക്ക് സമൂഹത്തില്‍ ഒരു വിലയുണ്ട് അതാണ് നിങ്ങള്‍ ഇല്ലാതാക്കുന്നത്. ആ വേദന പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാകില്ല. സ്വന്തം അമ്മക്കോ പെങ്ങള്‍ക്കോ ഇങ്ങനെ വന്നാലേ മനസിലാകു' എന്നാണ് ദൃശ്യയും ജിഷ്ണുവും പറയുന്നത്.