സര്‍ക്കാരിന്‍റെ മദ്യനയം ജലരേഖയായെന്നും മദ്യം വീടുകളിലേക്ക് എത്തിക്കാന്‍ കൂട്ടുനിൽക്കരുതെന്നും ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഞങ്ങൾ തുറക്കുന്നത് നിങ്ങൾ പൂട്ടിയ ബാറുകളല്ല സ്ക്കൂളുകളാണെന്ന് പരസ്യവാചകം നല്‍കിയവര്‍ ആയിരത്തിലധികം ബാറുകളാണ് തുറന്നത്.
വിശപ്പിന് അരിവാങ്ങാൻ റേഷൻകടയിൽ പോയി വിരൽ പതിക്കണം പക്ഷേ മദ്യം വീട്ടുപടിക്കൽ എത്തിച്ച് തരും. സർക്കാരിന്‍റെ മദ്യനയം വികലമാണെന്ന് ഘടക കക്ഷിയായ സിപിഐ കുറ്റപ്പെടുത്തിയതാണെന്നും ആരോഗ്യത്തിന് ഹാനീകരമായത് വീട്ടിലേക്ക് എത്തിക്കരുതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു.