പാലക്കാട് ചിറ്റൂർ പുഴയിൽ വിളയോടി ഷൺമുഖം കോസ്‌വേയിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. മറ്റൊരാൾക്കുവേണ്ടി തിരച്ചിൽ തുടരുന്നു. കോയമ്പത്തൂർ രാമനാഥപുരം സ്വദേശി ശ്രീ ഗൗതമിനെ ചിറ്റൂർ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ പുറത്തെത്തിച്ച് ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെയ്‌വേലി സ്വദേശി അരുൺ കുമാറിനായുള്ള തിരച്ചിൽ തുടരുകയാണ്. കോയമ്പത്തൂർ കർപ്പകം കോളേജിലെ വിദ്യാർത്ഥികളായ ഇവർ ഉച്ചയ്ക്കാണ് ഇവിടെയെത്തിയത്. പത്തുപേർ സംഘത്തിലുണ്ടായിരുന്നു.