കുടുംബവുമൊത്ത് തിരുപ്പതിയിൽ ദർശനം നടത്തി ജയറാം. ഭാര്യ പാർവതി, മക്കളായ കാളിദാസ്, മാളവിക, മരുമക്കളായ താരുണി, നവനീത് എന്നിവരും ഒപ്പമുണ്ടായിരുന്നു. ദർശനത്തിനുശേഷം നിരവധി ആരാധകർക്കൊപ്പം ജയറാം സെൽഫിക്കു പോസ് ചെയ്തു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ എബ്രഹാം ഓസ്‌ലർ ആണ് ജയറാമിന്റേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. ബ്രഹ്മാണ്ഡ സിനിമയായ കാന്താര 2 ആണ് ജയറാമിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മലയാളത്തിൽ ജി പ്രജിത് ഒരുക്കുന്ന ചിത്രത്തിലാണ് ജയറാം അഭിനയിക്കുന്നത്.

പുതിയ ചിത്രത്തെ പറ്റി ജയറാം പറഞ്ഞത് 

‘ഞാൻ ഒരു മലയാളം സിനിമ ചെയ്തിട്ട് ഒന്നര വർഷത്തിലേറെയായി. എബ്രഹാം ഓസ്ലർ എന്ന സിനിമയാണ് അവസാനം ചെയ്തത്. അതിന് ശേഷം എന്തുകൊണ്ട് ഒരു മലയാളം ചിത്രം ചെയ്യുന്നില്ലെന്ന് ആളുകൾ ചോദിക്കാറുണ്ട്. മറ്റൊന്നും കൊണ്ടല്ല. മനസിന് 100% തൃപ്തി തരുന്ന സ്ക്രിപ്റ്റ് വരാത്തതു കൊണ്ടു മാത്രമാണ്. ആ ഇടവേളകളിൽ കന്നഡ, തമിഴ്, തെലുങ്ക് മുതലായ മറ്റ് ഭാഷകളിൽ നിന്ന് അപ്രധാനമല്ലാത്ത, എന്നാൽ നായകതുല്യമല്ലാത്ത ഒരുപാട് ഓഫറുകൾ വന്നു. ഓഫറുകൾ വരുന്നുണ്ട്. പക്ഷേ ഹെൽത്തിയായിട്ടുള്ള ഒന്ന് വരുന്നില്ല', എന്നായിരുന്നു ജയറാം പറഞ്ഞത്. മലയാളത്തിൽ നല്ലൊരു സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നുവെന്നും അങ്ങനെയാണ് ജൂഡ് ആന്റണി ജോസഫ് ആശകൾ ആയിരം സിനിമയുടെ സ്ക്രിപ്റ്റുമായി എത്തുന്നതെന്നും ജയറാം പറഞ്ഞു.ഒരു വടക്കൻ സെൽഫി ഒരുക്കിയ ജി പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ ജൂഡ് ആന്റണി ജോസഫ് ആണ്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫുമാണ് ആശകൾ ആയിരത്തിന്റെ രചന നിർവ്വഹിക്കുന്നത്. ജയറാമും മകൻ കാളിദാസ് ജയറാമും 22 വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് ആയിരം ആശകൾ’

ENGLISH SUMMARY:

Jayaram's latest Thirupathi visit with family is making headlines. The Malayalam actor and his family visited Thirupathi temple, with the actor sharing updates about his upcoming projects and waiting for the perfect Malayalam movie script.