കോഴിക്കോട് വാണിമേലിൽ തെങ്ങ് കട പുഴകി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുനിയിൽ പീടികയ്ക്ക് സമീപം ജംഷീദിന്റെ ഭാര്യ ജമീല എന്ന് വിളിക്കുന്ന ഫഹീമ ആണ് മരിച്ചത്. 30 വയസ് ആയിരുന്നു. വീടിന്റെ മുറ്റത്ത് കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെയാണ് തെങ്ങ് യുവതിയുടെ മുകളിലേക്ക് വീണത്. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞ് പരുക്കേൽക്കാതെ രക്ഷപെട്ടു.