ഫയല്‍ ചിത്രം
പുരപ്പുറ സൗരോര്‍ജ പദ്ധതി വന്‍ ബാധ്യതെന്ന് വൈദ്യുതി ബോര്‍ഡ്. പകല്‍ ഉല്‍പാദിപ്പിക്കുന്ന സൗരോര്‍ജം ശേഖരിക്കാന്‍ ഈ സാമ്പത്തികവര്‍ഷം ഇതുവരെ അധികച്ചെലവ് 500 കോടിയിലേറെ രൂപ. ബാറ്ററി സ്റ്റോറേജില്ലാത്ത മൂന്നുകിലോവാട്ട് ശേഷിയുള്ള പ്ലാന്‍റുകള്‍ ഇനിയും സ്ഥാപിച്ചാല്‍, അധികഭാരം എല്ലാ ഉപയോക്താക്കളും വഹിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ്. വീട്ടില്‍ സൗരോര്‍ജ പാളികള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്‍തിരിച്ചടിയാണ് കെഎസ്ഇബി നയംമാറ്റം.
പുരപ്പുറ സൗരോർജ്ജ നിലയങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 36% മാത്രമാണ് പകൽ സമയത്ത് ഉത്പാദകർ ഉപയോഗിക്കുന്നത്. ഗ്രിഡിലേക്ക് നൽകുന്ന 64 ശതമാനത്തിൽ ഏകദേശം 45 ശതമാനം വൈദ്യുതി ബാങ്കിങ് സംവിധാനത്തിലൂടെ ശേഖരിക്കുന്നു. ഇതിന് ഈ സാമ്പത്തികവര്‍ഷം 500 കോടിയിലേറെ രൂപ ചെലവിട്ടു. ഇത് 1.3 കോടിയിലേറെ വരുന്ന എല്ലാ ഉപഭോക്താക്കൾക്കും യൂണിറ്റിന് 19 പൈസയുടെ അധികഭാരമായി മാറുന്നു.
ബാറ്ററി സ്റ്റോറേജില്ലാതെ 3 കിലോവാട്ടിനു മുകളിലുള്ള പ്ലാന്റുകൾ ഇനിയും സ്ഥാപിച്ചാൽ ഈ അധികച്ചെലവ് 19 പെസയിൽ നിന്ന് 2035 ആകുമ്പോഴേക്കും യൂണിറ്റിന് 39 പൈസയാകും. കൂടാതെ പകൽസമയം അധികമായി ഉൽപ്പാദിപ്പിച്ച് ഗ്രിഡിലേക്കെത്തുന്ന വൈദ്യുതി ഉയർന്ന വോൾട്ടേജ് ഉണ്ടാകാനും ഗാർഹിക ഉപകരണങ്ങൾ കേടാവരുത്താനും ഇടയാക്കും. വൈദ്യുത ശൃംഖലയുടെ സുരക്ഷിതത്വത്തിന് സോളാർ പ്ലാന്റുകൾ നിശ്ചിതസമയം ഓഫ് ചെയ്യേണ്ട അവസ്ഥ ഭാവിയിൽ ഉണ്ടാകുമെന്നും കെ.എസ്.ഇ.ബി വിലയിരുത്തുന്നു.