വയനാട് ബത്തേരിയില്‍ 15 വര്‍ഷമായി ശരീരം തളര്‍ന്ന് കിടപ്പിലായ വീട്ടമ്മ സുമനസുകളുടെ സഹായം തേടുന്നു. സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സാ പിഴവാണ് ഇവരുടെ ജീവിതത്തെ ഉലച്ചുകളഞ്ഞത്. രാധികയുടെ അരയ്ക്ക് താഴോട്ട് ശരീരം തളര്‍ന്ന് കിടപ്പാണ്. പരസഹായം ഇല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല.
എട്ടുവര്‍ഷമായി ബത്തേരി അമ്മായിപ്പാലത്തെ വാടകവീട്ടിലാണ് രാധികയുടെ താമസം. പുല്‍പ്പള്ളി ഗവണ്‍മെന്‍റ് ആശുപത്രിയില്‍ വച്ച് ഉണ്ടായ ഒരു ചികില്‍സാ പിഴവിന്‍റെ ജീവിക്കുന്ന ഇരയാണ് 47കാരിയായ രാധിക. മരുന്നിനും ആശുപത്രി ചെലവിനും മാത്രം ഒരുമാസം പതിനായിരം രൂപയില്‍ അധികം വേണം. വീട്ടുവാടക വേറെയും.
വിദഗ്ധ ചികില്‍സ തുടര്‍ന്നാല്‍ നടക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കുന്നുണ്ട്. പണമാണ് തടസം. പുല്‍പ്പള്ളിയില്‍ ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടിന്‍റെ നിര്‍മാണം പാതി വഴിയില്‍ മുടങ്ങി. വാടകവീട്ടില്‍ നിന്ന് മാറാന്‍ കഴിഞ്ഞാല്‍ തന്നെ ഇവര്‍ക്ക് അത് അല്‍പ്പം ആശ്വാസമാകും. നല്ല മനസുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് ഈ കുടുംബം.