മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കുന്ന മട്ടിലുള്ള സിനിമാ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമാ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മുഖ്യമന്ത്രി. സിനിമയില്‍ കാലത്തിന്‍റെ മാറ്റത്തിന് അനുസരിച്ചുള്ള പരിമിതി കൂട്ടായ ചര്‍ച്ചയിലൂടെ മറികടക്കണമെന്ന് നടന്‍ മോഹന്‍ലാലും പറഞ്ഞു. തിരുവനന്തപുരത്ത് പുരോഗമിക്കുന്ന രണ്ട് ദിവസത്തെ സിനിമാ കോണ്‍ക്ലേവില്‍ വിശദമായ ചര്‍ച്ചയിലൂടെ സിനിമാ നയം രൂപീകരണത്തിന് തുടക്കമാവും. 

ക്ലാപ്പടിച്ച് തുടങ്ങുന്നത് സിനിമയുടെ സകല പ്രതിസന്ധികളും പരിഹരിക്കുന്ന വഴികള്‍ തേടിയുള്ള ചര്‍ച്ചയിലേക്കെന്ന് മുഖ്യമന്ത്രി. വുമണ്‍ കലക്ടീവ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ നിര്‍ദേശമാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. 

കുറവുകളുണ്ടെങ്കില്‍ കൂട്ടായ ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് നടന്‍ മോഹന്‍ലാല്‍. വിവിധ ഭാഷകളില്‍ മികവുറ്റ കഥാപാത്രങ്ങളെ സമ്മാനിച്ച നടീ നടന്മാര്‍, സംവിധായകര്‍, അണിയറ പ്രവര്‍ത്തകര്‍ തുടങ്ങി മികവുറ്റ നിരയെ അണിനിരത്തിയാണ് രണ്ട് ദിവസത്തെ സിനിമാ കോണ്‍ക്ലേവ്. 

ENGLISH SUMMARY:

Kerala will develop a model film policy to address long-standing issues in the industry, Chief Minister Pinarayi Vijayan announced. Actor Mohanlal emphasized the need for collective discussions to adapt to changing times in cinema. The two-day film conclave in Thiruvananthapuram will kickstart the policy formation process through detailed deliberations.