kothamangalam-ansil-death-police

Image Credit: ps.keralapolice.gov.in

എറണാകുളം കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന് സംശയം. കോതമംഗലം മാതിരപ്പള്ളി സ്വദേശി അന്‍സിലാണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ജൂലൈ 30നാണ് അന്‍സിലിനെ ആശുപത്രിയില്‍ എത്തിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്‍സിലിന്‍റെ മരണം.സംഭവത്തില്‍ ചേലാട് സ്വദേശിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഈ യുവതി തന്നെ ചതിച്ചുവെന്ന് അന്‍സില്‍ ബന്ധുവിനോട് പറഞ്ഞിരുന്നു. ഇത് ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചതോടെയാണ് കസ്റ്റഡിയിലെടുത്തത്. അന്‍സിലിന്‍റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുന്നു. 

അന്‍സിലും യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും അന്‍സിലിനെ ഒഴിവാക്കാന്‍ യുവതി വിഷം നല്‍കിയെന്നുമാണ് ഉയരുന്ന ആരോപണം. അന്‍സില്‍ തന്നെ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി ഒരു വര്‍ഷം മുന്‍പ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഈ കേസ് പിന്നീട് ഒത്തുതീര്‍ക്കുകയും ചെയ്തു. 

ENGLISH SUMMARY:

A young man died under suspicious circumstances after alleged poisoning in Kothamangalam; police have taken a woman into custody. Investigation is underway into the suspected relationship-related death in Ernakulam