dengue-fever

സംസ്ഥാനത്ത് പകര്‍ച്ചപ്പനികള്‍ പിടിമുറുക്കുന്നു. ഒരുമാസത്തിനിടെ വിവിധ പകര്‍പ്പനികള്‍ 94 പേരുടെ ജീവനെടുത്തു. മൂന്ന് ലക്ഷത്തിലേറെ പേരാണ് പനിക്ക് ചികില്‍സ തേടിയത്. പ്രതിദിന പനിബാധിതര്‍ പതിനൊന്നായിരത്തിനു മുകളിലാണ് . ഒരു മാസത്തിനിടെ 306024  പേര്‍ പനി ബാധിച്ച് ചികില്‍സ തേടി.  നാലുപേര്‍ സാധാരണ പനി ബാധിച്ച് മരിച്ചപ്പോള്‍ എലിപ്പനി 27 ജീവന്‍ കവര്‍ന്നു. 22 പേര്‍ എലിപ്പനി ലക്ഷണങ്ങളോടെയും മരിച്ചു.  370 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 1676 പേര്‍ ഡങ്കിപ്പനി ബാധിതരായി. 4715 പേര്‍ ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികില്‍സയിലാണ്. ഡങ്കി കൊതുകുകള്‍ 8 ജീവന്‍ കവര്‍ന്നു. ഇന്‍ഫ്ളുവന്‍സ ബാധിച്ച് 11 മരണം സ്ഥിരീകരിച്ചു. ജൂലൈ 30ന് മാത്രം രോഗം 118 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് എച്ച് 1 എൻ 1 ഉം പടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു .സാധാരണ പനിയുടെ ലക്ഷണങ്ങളും എച്ച് 1 എൻ 1  ലക്ഷണങ്ങളും ഏതാണ്ട് ഒരുപോലെയാണ്. അതുകൊണ്ടുതന്നെ ജാഗ്രത വേണം എന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. പനി നീണ്ടുനിൽക്കുകയാണെങ്കിൽ നിർബന്ധമായും ചികിത്സ തേടണം എന്നാണ് ജാഗ്രത നിർദേശം. മാറിമാറി വരുന്ന കാലാവസ്ഥയും മഴയുമാണ് പനി ബാധിതരുടെ എണ്ണം ഇരട്ടിയാക്കുന്നത്.

ENGLISH SUMMARY:

Kerala grapples with a severe fever crisis, reporting over 11,000 daily cases and significant fatalities from dengue, H1N1, and rat fever. The Health Department urges vigilance and immediate medical attention.