ഛത്തീസ്‍ഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ ജൂഡ് ആന്തണി. കന്യാസ്ത്രീകളെ അനാവശ്യമായി തുറങ്കിലടച്ചത് അവർ ക്ഷമിക്കുമായിരിക്കും, പക്ഷെ നിയമ പോരാട്ടം തുടരണമെന്നാണ് ജൂഡ് ആന്തണി തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കുമെന്നും ജൂഡ് ഓര്‍മിപ്പിക്കുന്നുണ്ട്.
ദ്രോഹിക്കുന്നവരോട് ക്ഷമിക്കാനാണ് കർത്താവ് പറഞ്ഞിട്ടുള്ളത്, പാവം കന്യാസ്ത്രീകളെ അനാവശ്യമായി തുറങ്കിലടച്ചത് അവർ ക്ഷമിക്കുമായിരിക്കും. പക്ഷെ നിയമ പോരാട്ടം തുടരുക തന്നെ വേണം. സത്യം ജയിക്കുക തന്നെ ചെയ്യും. ഇന്ന് അവർ നാളെ നമ്മൾ. എന്നാണ് ജൂഡ് തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
കന്യാസ്ത്രീകളുടെ അറസ്റ്റിനെത്തുടര്‍ന്നുണ്ടായ വ്യാപക പ്രതിഷേധത്തില്‍ പ്രതിരോധത്തിലായ ബി.ജെ.പി മുഖംരക്ഷിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ക്രൈസ്തവ സഭാധ്യക്ഷന്മാരെ നേരില്‍കണ്ട് പാര്‍ട്ടി നിലപാട് വിശദീകരിക്കും. കന്യാസ്ത്രികൾക്ക് ജാമ്യം കിട്ടും വരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് സഭാ നേതൃത്വങ്ങളുടെ തീരുമാനം.