തൃശൂർ ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ ഫസീല എന്ന യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഫസീലയുടെ അമ്മാവന്‍ നൗഷാദ്. ഫസീലയും ഭര്‍ത്താവും തമ്മില്‍ പതിവായി വഴക്കുണ്ടായിരുന്നു. ഫസീല വിളിച്ചുപറഞ്ഞപ്പോള്‍ അതത്ര കാര്യമാക്കിയില്ല. കാരണം എല്ലാ വീട്ടിലും പ്രശ്നങ്ങളുണ്ടല്ലോ എന്നു കരുതി. പക്ഷേ അത് തെറ്റായിപ്പോയി എന്നാണ് നൗഷാദ് പറയുന്നത്. ALSO READ; ‘ഉമ്മാ നൗഫൽ എന്‍റെ വയറ്റിൽ കുറെ ചവിട്ടി; എനിക്ക് വേദനിച്ചു’; ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി ഗര്‍ഭിണി
ഭര്‍ത്താവും ഭര്‍ത്താവിന്‍റെ അമ്മയും ഫസീലയുമായി അത്ര സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. ചെറുതായിട്ട് എന്തെങ്കിലുമൊക്കെ പ്രശ്നങ്ങളാണ് എന്നുകരുതി അത് കാര്യമായിട്ടെടുത്തില്ല. കുടുംബം തമ്മില്‍ അകന്നുപോകേണ്ട എന്നു കരുതി. കുഴപ്പമില്ല മോളെ അതൊക്കെ എല്ലാ വീട്ടിലുമുള്ളതല്ലേ എന്നുപറഞ്ഞ് ഫസീലയെ സമാധാനിപ്പിച്ചു. അതാണ് ദോഷമായത് എന്ന് നൗഷാദ് പറയുന്നു.
ഫസീല രണ്ടാമത് ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലായിരുന്നു എന്നാണ് നൗഷാദ് വ്യക്തമാക്കുന്നത്. നൗഫല്‍ ഫസീലയുടെ വയറിന് ചവിട്ടിയതും ഉമ്മ തെറിവിളിച്ചതുമെല്ലാം അവള്‍ അയച്ച സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്. നൗഷാദിന്‍റെ വാപ്പയെക്കുറിച്ച് മോശം അഭിപ്രായമില്ല. ഇന്നലെ ആശുപത്രിയില്‍ എത്തിയപ്പോള്‍ നൗഫലിന്‍റെ വീട്ടുകാരുടെ പെരുമാറ്റത്തില്‍ തെറ്റൊന്നും തോന്നിയില്ല. പക്ഷേ പൊലീസ് വന്നപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. അവരുടെ സംസാരം കേട്ടപ്പോള്‍ എത്രമാത്രം ക്രൂര മനസ്സാണ് അവരുടേത് എന്ന് തോന്നിപ്പോയി. ഞങ്ങളോട് അവരൊന്നും വിശദമായിട്ട് പറഞ്ഞില്ല. പൊലീസാണ് എല്ലാം പറഞ്ഞത്. ALSO READ; രണ്ടാമത് ഗര്‍ഭിണിയെന്ന് അറിഞ്ഞതോടെ പീഡനം; ഭർതൃവീട്ടില്‍ യുവതി ജീവനൊടുക്കി
ഇത്രയും പ്രശ്നമുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ഫസീല വീട്ടിലെ ഒറ്റമോളായിരുന്നു. ഭര്‍തൃവീട്ടിലെ പ്രശ്നങ്ങള്‍ പറഞ്ഞ് വിളിക്കുമ്പോള്‍ ഉമ്മയും വാപ്പയുമാണ് എപ്പോഴും പോകുന്നത്. ഇടയ്ക്കൊരു തവണ നൗഫലിന്‍റെ ഉമ്മയും ഫസീലയും തമ്മില്‍ പ്രശ്നമുണ്ടായപ്പോള്‍ ഞാനും കൂടെ പോയിരുന്നു. അന്ന് ഫസീല എന്‍റെ മോളെപ്പോലെയാണെന്ന് പറഞ്ഞ് നൗഫലിന്‍റെ അമ്മ പ്രശ്നങ്ങള്‍ തീര്‍ത്തു. അങ്ങനെ ഞങ്ങള്‍ തിരിച്ചുവന്നു എന്നും നൗഷാദ് കൂട്ടിച്ചേര്‍ക്കുന്നു.
തെറ്റ് ചെയ്തവര്‍ നിയമത്തിനു മുന്നില്‍ വരണം. മരണത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അവന്‍ അവളെ ശാരീരികമായി ഉപദ്രവിച്ചതാണ് പൊറുക്കാനാകാത്തത്. ഗര്‍ഭിണിയായിരുന്നില്ലേ. ചെറിയ കാര്യത്തിന് വരെ വഴക്ക് ഇരുവര്‍ക്കുമിടയില്‍ പതിവായിരുന്നു. എല്ലായിടത്തും ഇങ്ങനെയൊക്കെയല്ലേ എന്നുകരുതിയതാണ് ഇവിടെ എത്തിച്ചത് എന്ന് നൗഷാദ് വിഷമത്തോടെ പറയുകയാണ്. 23 വയസ്സാണ് ഫസീലയുടെ പ്രായം. നെടുക്കാടത്ത്കുന്ന് സ്വദേശിയാണ് നൗഫല്‍. ഇരുവര്‍ക്കും പത്തുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.