കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച കേസില്‍ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. തേവലക്കര സ്കൂള്‍ മാനേജ്മെന്‍റിനെ പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. സ്കൂളിന്‍റെ ചുമതല കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഏറ്റെടുത്തു. മാനേജര്‍ തുളസീധരന്‍ പിള്ള ഗുരുതര വീഴ്ച വരുത്തിയെന്നും മാനേജര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് മന്ത്രി പറഞ്ഞു.
നടപടി വിദ്യാഭ്യാസ ചട്ടം അനുസരിച്ചാണ് മാനേജ്മെന്‍റിനെതിരെയുള്ള നടപടി. പുതിയ മാനജറെ നിയമിക്കുന്നത് വരെയും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കും വരെയും ഡിഇഒ സ്കൂളിന്‍റെ ചുമതല വഹിക്കും. മാനേജ്മെന്‍റിനോട് ഒരു വിട്ടുവീഴ്ചയും പ്രത്യേക താല്‍പര്യവും കാട്ടിയിട്ടില്ലെന്നും പൊലീസ് കേസെടുത്തത് വിദ്യാഭ്യാസ വകുപ്പിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി വിശദീകരിച്ചു. നിലവില്‍ സി.പി.എം നിയന്ത്രണത്തിലാണ് മാനേജ്മെന്റ്.