TOPICS COVERED

  • വീണ്ടും ഷോക്കേറ്റ് മരണം
  • പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്
  • ഷോക്കേറ്റത് റോഡില്‍ കിടന്ന ഇലക്ട്രിക് പോസ്റ്റില്‍നിന്ന്
  • മരം വീണതാണ് പോസ്റ്റ് ഒടിയാന്‍ കാരണം

തിരുവനന്തപുരം നെടുമങ്ങാട് സ്കൂട്ടര്‍ യാത്രക്കാരന്‍ ഷോക്കേറ്റ് മരിച്ചു. റോഡില്‍ വീണ് കിടന്ന ഇലക്ട്രിക് പോസ്റ്റില്‍നിന്നാണ് ഷോക്കേറ്റത് . മരം വീണതാണ് പോസ്റ്റ് ഒടിയാന്‍ കാരണം. പുലര്‍ച്ചെ രണ്ടുമണിക്കാണ് അപകടം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് എന്ന 19കാരനാണ് മരിച്ചത്. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്നാണ് വൈദ്യുതി കമ്പി പൊട്ടി റോഡിൽ കിടക്കുകയായിരുന്നു. കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങവേയാണ് യുവാവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

പുലർച്ചെ 2 മണിക്കാണ് അപകടമുണ്ടായത്. മൂന്ന് പേർ സഞ്ചരിച്ച ബൈക്കാണ് വൈദ്യുതകമ്പിയിൽ തട്ടി അപകടമുണ്ടായത്. അക്ഷയ് ആണ് വാഹനമോടിച്ചിരുന്നത്. മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടർന്ന് മരവും പോസ്റ്റും റോഡിലേക്ക് വീണു. ഇത് ശ്രദ്ധിക്കാതെ ബൈക്ക് പോസ്റ്റിൽ തട്ടി എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.

ENGLISH SUMMARY:

A 19-year-old scooter rider, Akshay, from Panayamuttam, Nedumangad, Thiruvananthapuram, tragically died after being electrocuted by a fallen electric pole on the road. The accident occurred around 2 AM when a tree fell, breaking the electric pole and causing a power line to snap and lie on the road. Akshay was returning from his catering job when he came into contact with the live wire.