മിഥുനെ കാണാൻ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും വിലാപയാത്ര പോയ വഴികളിലും കാത്തുനിന്നത് 100 കണക്കിന് ആൾക്കാർ. ആശുപത്രിയിലും കടന്നുപോയ വഴികളിലും വാഹനം നിർത്തി ആൾക്കാർക്ക് കാണാൻ അവസരം ഒരുക്കേണ്ടി വന്നു. കണക്ക് കൂട്ടിയതിൽ നിന്ന് ഒന്നര മണിക്കൂർ വൈകിയാണ് സ്കൂളിലെ പൊതുദർശനത്തിന് എത്തിക്കാൻ ആയത്.
കൊടിക്കുന്നിൽ സുരേഷ് എംപി കോവൂർ കുഞ്ഞുമോൻ എംഎൽഎ തുടങ്ങിയവർ ചേർന്നാണ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് മിഥുനെ ഏറ്റുവാങ്ങിയത്. പ്രത്യേകം തയ്യാറാക്കിയ ആംബുലൻസിലെ മൊബൈൽ മോർച്ചറിയിലേക്ക് മാറ്റി. മോർച്ചറിക്ക് മുന്നിലും ആശുപത്രി വളപ്പിലും നൂറുകണക്കിന് ആൾക്കാരാണ് മിഥുനെ കാണാൻ എത്തിയത്. വാർത്തയിലൂടെ മിഥുനെ അറിഞ്ഞവർ കണ്ണീരോടെ കാത്തു നിന്നു
ആശുപത്രിയിൽ ആംബുലൻസ് നിർത്തി മൃതദേഹം പുറത്തേക്കിറക്കി കാണിക്കേണ്ടിവന്നു കടന്നുപോയ ശാസ്താംകോട്ട ജംഗ്ഷനിൽ അടക്കം വഴിയിൽ അന്തിമോചാരമർപ്പിക്കാൻ നാട്ടുകാർ കാത്തുനിന്നിരുന്നു. കാത്തു നിന്നവരെ നിരാശപ്പെടുത്താതെ ആംബുലൻസ് നിർത്തി മിഥുനെ കാണിച്ച ശേഷമാണ് വിലാപയാത്ര തേവലക്കര സ്കൂൾ വളപ്പിൽ എത്തിയത്