ആസ്റ്റര്‍ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധന്‍ തൃശ്ശൂര്‍ ടാഗോര്‍ നഗര്‍ സ്വദേശി പുളിക്കപ്പറമ്പില്‍ വീട്ടില്‍ ഡോ.അന്‍വര്‍ സാദത്ത് (49) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ പതിവ് വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
മൃതദേഹം ദുബായില്‍ കബറടക്കും. പി.കെ മുഹമ്മദിന്റെയും പി.എ ഉമ്മുകുല്‍സുവിന്റെയും മകനാണ്. ഭാര്യ ജിഷ ബഷീര്‍, മക്കള്‍ മുഹമ്മദ് ആഷിര്‍, മുഹമ്മദ് ഇര്‍ഫാന്‍ അന്‍വര്‍, ആയിഷ അന്‍വര്‍.