തൊഴില്‍ സമ്മര്‍ദത്തെ തുടര്‍ന്ന് കൊച്ചിക്കാരിയായ യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് അന്ന സെബാസ്റ്റ്യന്‍ പേരയില്‍ മരിച്ച് ഒരു വര്‍ഷമാകുമ്പോഴും കേന്ദ്രസര്‍ക്കാരിന്‍റെ അന്വേഷണം പ്രഖ്യാപനം മാത്രമായി ഒതുങ്ങി. ആരോപണവിധേയരായവര്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. കടുത്ത നീതിനിഷേധത്തിന്‍റെ നിരാശയിലാണ് അന്നയുടെ കുടുംബം.
ജോലി തിരക്കുകള്‍ കഴിഞ്ഞാലുടന്‍ വീട്ടിലെത്താം. അച്ഛനുകൊടുത്ത ആ വാക്ക് പാലിക്കാന്‍ അവള്‍ക്കായില്ല. നീതിക്കായി കാത്തിരിക്കുകയാണ് മകളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍. പുണെയില്‍ ഏണസ്റ്റ് ആന്‍ഡ് യങ്ങില്‍ ജോലിചെയ്യുകയായിരുന്ന അന്ന സെബാസ്റ്റ്യന്‍ എന്ന 26കാരിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് 2024 ജൂലൈ 20നാണ് മരിച്ചത്. അന്നയുടെ അമ്മ ഇ.വൈ ഇന്ത്യ ചെയര്‍മാന് അയച്ച കത്തില്‍ മകള്‍ അനുഭവിച്ച തൊഴില്‍ പീഡനം വിശദീകരിക്കുന്നു. അന്നയുടെ മരണവും അധികൃതരെ കണ്ണുതുറപ്പിച്ചില്ല.