ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് യുവതി മരിച്ചു. അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതുവാണ് മരിച്ചത്. 32 വയസുണ്ട്.ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം വച്ചാണ് പാമ്പുകടിയേറ്റത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേയാണ് മരണം. ഭർത്താവ് ഡിനൂബ് വിദേശത്താണ് . അഞ്ചു വയസുള്ള മകൾ ഉണ്ട്