AI Generated Image
പഴയ മാർക്ക് ഏകീകരണ ഫോർമുലയിലൂടെ കീം റാങ്ക് പട്ടിക പുനപ്രസിദ്ധീകരിച്ചപ്പോൾ സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് വൻ തിരിച്ചടി . ആദ്യ നൂറു റാങ്കിൽ 21 പേർ മാത്രമാണ് സംസ്ഥാന സിലബസിൽ പഠിച്ചത്. ബാക്കി 79 പേരും സി ബി എസ് ഇ വിദ്യാർഥികളാണ്. നേരത്തെ ആദ്യ നൂറിൽ 43 പേർ സംസ്ഥാന സിലബസിൽ നിന്നായിരുന്നു. ഒന്നാം റാങ്ക് ഉൾപ്പെടെ മാറിയതോടെ സർക്കാർ എന്തിന് തിരക്കിട്ട് പുതിയ ഫോർമുല കൊണ്ടു വന്നു എന്ന ചോദ്യമാണ് ഉയരുന്നത്.
അതേസമയം പ്രവേശന പ്രക്രിയക്ക് ഇന്നുതുടക്കമാകും. മുൻ റാങ്ക് പട്ടികയിൽ ഉയർന്ന റാങ്ക് നേടി ഇപ്പോൾ പിൻതള്ളപ്പെട്ടവർ കോടതിയെ സമീപിക്കാനും ഇടയുണ്ട്. ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ, കേരള എൻജിനിയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷയുടെ പുതുക്കിയ ഫലം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഇതോടെ റാങ്ക് പട്ടികയില്‍ വലിയ മാറ്റം വന്നു.
ഒന്നാം റാങ്ക് ഉള്‍പ്പെടെ മാറി. തിരുവനന്തപുരം സ്വദേശിയായ ജോഷ്വ ജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. പഴയ പട്ടികയില്‍ അഞ്ചാം റാങ്കായിരുന്നു ജോഷ്വയ്ക്ക്. ചെറായി സ്വദേശി ഹരികൃഷ്ണന്‍ ബൈജുവിനാണ് രണ്ടാം റാങ്ക്. തിരുവനന്തപുരം സ്വദേശി എമില്‍ ഐപ് സഖറിയയ്ക്കാണ് മൂന്നാം റാങ്ക്.