കേരള സർവകലാശാലയിലെ പോര് അസാധാരണ തലത്തിലേക്ക്. വൈസ് ചാന്‍ലസര്‍  റജിസ്ട്രാറുടെ ചുമതല നൽകിയ ഡോ. മിനി കാപ്പൻ ഫയലിൽ ഒപ്പിടരുതെന്നും ഒപ്പിട്ടാൽ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നും  സിൻഡിക്കറ്റ് മുന്നറിയിപ്പ് നല്‍കി. ഫയൽനീക്കത്തെ ചൊല്ലി വൈസ് ചാലറും റജിസ്ട്രാറും തമ്മില്‍ രൂക്ഷമായ തര്‍ക്കം തുടരുന്നതിനിടെയാണ്  സിൻഡിക്കറ്റ് നീക്കം. അടിയന്തരമായി സിൻഡിക്കറ്റ് വിളിക്കണമെന്നാവശ്യപ്പെട്ട് ഇടത് അംഗങ്ങൾ വിസിക്ക് കത്തു നൽകി. 

രജിസ്ട്രാർ കെ എസ് അനിൽകുമാർ ഒപ്പിട്ടയച്ച ഫയലുകൾ വി സി തള്ളി. പകരം രജിസ്ട്രാർ ഇൻചാർജ് എന്ന നിലക്ക് ഡോ മിനിക്കാപ്പൻ അയച്ച 25 ഫയലുകൾ  ഡോ. മോഹനൻ കുന്നുമ്മൽ അംഗീകരിക്കുകയും ചെയ്തു. ഇതോടെയാണ് സിൻഡിക്കറ്റ് രംഗത്തെത്തിയത്. ഡോ. മിനിക്കാപ്പനോട് ഫയലിൽ ഒപ്പിടരുതെന്ന് സ്വരം കടുപ്പിച്ചു  തന്നെ പറഞ്ഞു സിൻഡിക്കറ്റ്.

സര്‍വകലാശാലയിലെത്തരുതെന്ന  നിർദ്ദേശം അവഗണിച്ച് ഓഫീസിലെത്തിയ റജിസ്ട്രാറെ കടന്നാക്രമിക്കാൻ തന്നെയാണ് വൈസ് ചാൻസലറുടെ തീരുമാനം.  കെ.എസ് അനിൽകുമാർ കൈകാര്യം ചെയ്യുന്ന ഫയലുകൾ അംഗീകരിക്കാൻ വിസി തയ്യാറല്ല. അനിൽകുമാർ അയച്ച അടിയന്തര സ്വഭാവത്തിലുള്ള 3 ഫയലുകളാണ് വി സി മടക്കി അയച്ചത്.   ഫയൽ നീക്കം സംബന്ധിച്ച ചോദ്യത്തിന് റജിസ്ട്രാറുടെ മറുപടി  ഇങ്ങനെ.  

വിഷയം ചർച്ച ചെയ്യാൻ സിൻഡിക്കറ്റ് യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ട്  ഇടത് അംഗങ്ങൾ വിസിക്ക് കത്തു നൽകി.ഇതിനിടെ റജിസ്ട്രാർക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബിജെപി സിൻഡിക്കറ്റ് അംഗങ്ങൾ.

ENGLISH SUMMARY:

The conflict within Kerala University has reached an unprecedented level. The Syndicate has issued a stern warning to Dr. Mini Kappan, whom the Vice-Chancellor (VC) appointed to the Registrar's charge, stating that she should not sign files and would face consequences if she does. This move by the Syndicate comes amid an ongoing fierce dispute between the Vice-Chancellor and the Registrar over file movements. Meanwhile, Left-aligned Syndicate members have written to the VC demanding an urgent Syndicate meeting.