കൊച്ചി ഗോശ്രീ പാലത്തില്‍ വന്‍ ഗതാഗത കുരുക്ക്. ഗോശ്രീ രണ്ടാം പാലത്തിന്‍റെ സമാന്തരപാലം അറ്റകുറ്റപ്പണിക്കായി അടച്ചതാണ് ഗതാഗത കുരുക്കിന് കാരണം. അറ്റകുറ്റപ്പണിക്കായി അടച്ചിട്ട പാലത്തിന്‍റെ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
വൈപ്പിന്‍, മുളവുകാട് മേഖലകളെ എറണാകുളത്തേക്ക് ബന്ധിപ്പിക്കുന്ന ഗോശ്രീ പാലത്തിലെ അഴിയാക്കുരുക്കില്‍ വലയുകയാണ്
ജനങ്ങള്‍. കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കില്‍ മണിക്കൂറുകള്‍ നേരത്തെ വാഹനമെടുത്ത് ഇറങ്ങണമെന്നതാണ് ഇവിടുത്തെ അവസ്ഥ.
ഗോശ്രീ ഐലന്‍ഡ് ഡവലപ്പ്മെന്‍റ് അതോറിറ്റിയുടെ ഉടമസ്ഥതയിലാണ് പാലം. ഗോശ്രീ രണ്ടാം പാലത്തിന്‍റെ സമാന്തര
പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ട് ഒരുമാസമായെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എവിടെയും എത്താത്ത നിലയിലാണ്.
പാലത്തിന്‍റെ അറ്റകുറ്റപ്പണി വൈകുന്നതിനെതിരെ ഗോശ്രീ മനുഷ്യാവകാശ സമിതിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.