ഇന്നലത്തെ ദേശീയ പണിമുടക്കിനിടെ കോഴിക്കോട് മുക്കത്ത് അക്രമം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് സിഐടിയു പ്രാദേശിക നേതൃത്വം.വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായ കുന്ദമംഗലം സ്വദേശി ധനേഷിനെ കാണിച്ചു തരാമെന്ന് ഓഫീസിൽ കയറി പറഞ്ഞ നേതാക്കൾ, മാർക്കറ്റിലെ മീൻകടയ്ക്ക് മണ്ണെണ്ണ ഒഴിക്കുമെന്നുമാണ് ഇന്നലെ ഭീഷണിപ്പെടുത്തിയത്.
വിദ്യാഭ്യാസ വകുപ്പിലെ പ്രോബേഷൻ ഉദ്യോഗസ്ഥനായ കോഴിക്കോട് കുന്ദമംഗലം സ്വദേശി ധനേഷ് മുക്കം സിവിൽ സ്റ്റേഷനിലെ ഓഫീസിൽ രാവിലെ ജോലിക്ക് എത്തിയപ്പോഴായിരുന്നു സി ഐ ടി യു വിൻ്റെ ഭീഷണി. കൊടിയുമായെത്തിയ സമരാനുകൂലികൾ ആക്രോശിച്ചിട്ടും ധനേഷ് കസേരയിൽ നിന്ന് അനങ്ങിയില്ല. ജോലിക്ക് വന്നതാണ് അത് ചെയ്യുമെന്നന്നും പറഞ്ഞു. സമൂഹമാധ്യമങ്ങളിലടക്കം ധനേഷിന് കൈയ്യടിയാണ്.
അവിടെ കലിപ്പ് തീരാതെ സമരക്കാർ നേരെ എത്തിയത് മാർക്കറ്റിലെ മീൻകടയിലേക്ക്, കടയടച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിക്കുമെന്ന് ഭീഷണി, ഉടമസ്ഥൻ കടയടച്ചു.ഇതിനു പിന്നാലെ മീൻകടയിലെ പെർഫോമൻസിൽ സി ഐ ടി യു വിശദീകരണം വന്നു.
സി ഐ ടി യു നിലപാടിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വ്യാപാര സ്ഥാപനങ്ങൾ കൈയ്യേറ്റം ചെയ്താൽ ശക്തമായി നേരിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു.