കീം റാങ്ക് പട്ടിക പ്രശ്നത്തില്‍ സര്‍ക്കാരിന് മുന്നില്‍ എന്തെല്ലാം വഴികളുണ്ട്? ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിന്‍റെ വാദം അംഗീകരിച്ചാല്‍ അത് വിജയമാകും. എന്നാല്‍ റാങ്ക് പട്ടിക റദ്ദാക്കിയത് ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചാല്‍, 'പഴയ മാര്‍ക്ക് ഏകീകരണ' രീതിയിലേക്ക് സര്‍ക്കാരിന് മടങ്ങേണ്ടി വരും.
മിന്നല്‍വേഗത്തില്‍ സിംഗിള്‍ബഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചെങ്കിലും കീം സംബന്ധിച്ച് സര്‍ക്കാരിന് ആശങ്കയുണ്ട്. സര്‍ക്കാര്‍വാദാം കോടതി അംഗീകരിച്ച് സിംഗിള്‍ബഞ്ച് വിധിക്ക് സ്റ്റേ നല്‍കിയാല്‍ അത് താല്‍ക്കാലികമായി വിജയമാണ്, പ്രവേശന നടപടിയുമായി മുന്നോട് പോകാനുമാകും. പക്ഷെ കേസിനുപോയ വിദ്യാര്‍ഥികള്‍ അപ്പീലിന് പോയാല്‍ നിയമക്കുരുക്ക് തുടരും. റാങ്ക് പട്ടികയും മാര്‍ക്ക് ഏകീകരണ ഫോര്‍മുലയും റദ്ദാക്കിയ സിംഗിള്‍ബഞ്ച് വിധി ഡിവിഷന്‍ബഞ്ച് ശരിവെച്ചാല്‍ എല്ലാം കുഴങ്ങും. പിന്നെ മുന്‍വര്‍ഷങ്ങളിലെ മാര്‍ക്ക് ഏകീകരണ മാനദണ്ഡത്തിലേക്കു മടങ്ങേണ്ടിവരും . അതോടെ റാങ്ക് പട്ടിക അപ്പാടെ മാറും . സര്‍ക്കാരിന്‍റെയും പ്രവേശന പരീക്ഷാ കമ്മിഷണറുടെയും മുഖം നഷ്ടപ്പെടുകയും ചെയ്യും. കോടതിവിധി അനുകൂലമായാലും പ്രതികൂലമായാലും നിയമക്കുരുക്ക് തുടരുമെന്ന് ചുരുക്കം.