madhu-mohanan

TOPICS COVERED

എറണാകുളം കുറുമശ്ശേരിയിൽ 46കാരൻ ആത്മഹത്യ ചെയ്തത് കേരള ബാങ്കിന്റെ ജപ്തി ഭീഷണിമൂലമെന്നു സഹോദരൻ. പഴൂർ വീട്ടിൽ മധു മോഹൻ ആണ് ഇന്ന് പുലർച്ചെ ജീവനൊടുക്കിയത്. കേരള ബാങ്കിന്റെ കുറുമശ്ശേരി ബ്രാഞ്ചിൽ നിന്ന് വീട് നിർമാണത്തിനായി 21 ലക്ഷം രൂപ വായ്പ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഇന്ന് ജപ്തി ചെയ്യാൻ ഇരിക്കുകയായിരുന്നു. വീട് വിറ്റ് വായ്പ തിരിച്ചടയ്ക്കാൻ മുപ്പതാം തീയതി വരെ സമയം ചോദിച്ചിട്ട് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു എന്നും സഹോദരൻ ആരോപിച്ചു.