തേങ്ങയുടെ വില ദിവസം തോറും റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോഴും കൃഷി വകുപ്പിലേക്ക് വിത്ത് തേങ്ങ കൊടുത്ത കര്‍ഷകര്‍ നിരാശയില്‍. 5 മാസം കഴിഞ്ഞിട്ടും തേങ്ങയുടെ വില കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല. മാര്‍ക്കറ്റ് വിലയ്ക്കനുസരിച്ച് തേങ്ങയുടെ വില വര്‍ധിപ്പിക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
കൃഷിവകുപ്പിലേക്ക് എല്ലാ വര്‍ഷവും എറ്റവും അധികം വിത്ത് തേങ്ങ നല്‍കുന്ന കുറ്റ്യാടി മേഖലയിലെ കേര കര്‍ഷകരാണ് കൊടുത്ത തേങ്ങയുടെ വില കിട്ടാതെ ബുദ്ധിമുട്ടുന്നത്. തേങ്ങയുടെ വില ദിനംപ്രതി കുതിക്കുമ്പോഴും പ്രതിസന്ധിയിലാണ് കര്‍ഷകര്‍.
കൃഷി വകുപ്പില്‍ നിന്ന് ലഭിക്കുന്ന തുക വിത്ത് തേങ്ങയുടെ വിളവെടുപ്പിന്‍റെ ചെലവുമായി തട്ടിച്ചു നോക്കുമ്പോള്‍ നഷ്ടമാണെന്നും വില വര്‍ധന വേണമെന്നും കര്‍ഷകര്‍. കൃഷി വകുപ്പ് സംഭരിച്ച തേങ്ങയുടെ പണം എത്രയും വേഗം ലഭിക്കുന്നതിനുള്ള നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.