കോഴിക്കോട് താമരശേരിയില്‍ ഞാവല്‍പ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച മൂന്നുകുട്ടികള്‍ കൂടി ചികിത്സ തേടി. ഇതോടെ ചികിത്സ തേടിയവരുടെ എണ്ണം നാലായി. ചുണ്ട് തടിച്ചുവരികയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. മൂന്നുപേരെ താമരശേരി താലൂക്കാശുപത്രിയിലും ഒരു വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാലുപേരും ഒരുമിച്ചാണ് ഞാവല്‍പ്പഴമെന്ന് കരുതി വിഷക്കായ കഴിച്ചത്