പത്തനംതിട്ടയില്‍ വിരണ്ടോടിയ കുതിര ഇടിച്ച് ഒരു കുട്ടിയടക്കം സ്കൂട്ടര്‍ യാത്രക്കാരായ മൂന്നുപേര്‍ക്ക് പരുക്ക്. രണ്ടേകാലോടെ പത്തനംതിട്ട അഴൂര്‍ ജംക്ഷനിലായിരുന്നു കുതിര വിരണ്ടോടിയത്. അപകടത്തില്‍ കുതിരയ്ക്കും പരുക്കുണ്ട്
കഴിഞ്ഞ രണ്ടു ദിവസമായി പത്തനംതിട്ട നഗരത്തില്‍ ഈ കുതിരയുണ്ട്. അഴൂര്‍ സ്വദേശി വാങ്ങിയ കുതിരയാണ് വീട്ടുവളപ്പില്‍ നിന്ന് കെട്ട് പൊട്ടിച്ച് ഓടിയത്. രണ്ട് സ്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചു വീഴ്ത്തി. പറക്കോട് സ്വദേശി ജോര്‍ജ്, പത്തനംതിട്ട സ്വദേശി സംഗീത എന്നിവര്‍ക്കാണ് പരുക്ക്. ജോര്‍ജിന് മുഖത്താണ് വീണ് പരുക്കേറ്റത്. സ്കൂട്ടറിന്‍റെ മുന്‍ഭാഗവും തകര്‍ന്നു.
വിരണ്ട കുതിര പെട്രോള്‍ പമ്പിലേക്കാണ് ഓടിക്കയറിയത്. ഇവിടെയത്തിയ ടാങ്കര്‍ ലോറി ഡ്രൈവറാണ് കുതിരയെ പിടിച്ചു കെട്ടിയത്. കുതിരയ്ക്കും കാര്യമായ പരുക്കുണ്ട്.കുതിരയെ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് അപകടത്തിന് കാരണം എന്നാണ് ആരോപണം.