കാക്കൂരിൽ സുന്നത്ത് കർമത്തിന് അനസ്തീസിയ നൽകുന്നതിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കാക്കൂർ സ്വദേശി ഇംത്യാസിന്റെ മകൻ എമിൻ ആദം ആണ് മരിച്ചത്. കാക്കൂർ കോപ്പറേറ്റീവ് ക്ലിനിക്കിൽ വെച്ചാണ് കുഞ്ഞിന് അനസ്തീസിയ നൽകിയത്. സംഭവത്തിൽ കാക്കൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.