വിശ്രുതന്‍, ബിന്ദു
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശ്വസിപ്പിച്ചില്ലെന്നും ബിന്ദുവിന്‍റെ വരുമാനമായിരുന്നു ഏക ആശ്രയമെന്നും ഭര്‍ത്താവ് വിശ്രുതന്‍ മനോരമ ന്യൂസിനോട്. ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കരുത്. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണെമെന്നും കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കണമെന്നും ഭര്‍ത്താവ് പറഞ്ഞു. Also Read: 'രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്, ഇടിഞ്ഞുവീണ കെട്ടിടത്തില്‍ ആളുണ്ടായിരുന്നു'; അധികൃതരുടെ വാദം പൊളിഞ്ഞു...
അതേസമയം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ സംസ്കാരം ഇന്ന്. തലയോലപറമ്പിലെ വീട്ടുവളപ്പിലാണ് സംസ്കാരം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകി. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അല്‍പസമയത്തിനകം വീട്ടിലേയ്ക്കെത്തിക്കും. 7.30 മുതൽ 11വരെ പൊതുദർശനമുണ്ടാകും. രാവിലെ 11ന് സംസ്കാര ചടങ്ങുകൾ നടക്കും.
കോട്ടയം മെഡിക്കല്‍ കോളജില്‍ തകര്‍ന്നുവീണ കെട്ടിടം റവന്യു സംഘം പരിശോധിക്കും. കലക്ടറുടെ നേതൃത്വത്തിലാണ് റവന്യുസംഘം പരിശോധന നടത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഇതിനിടെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കോട്ടയം മെഡി. കോളജിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. അതേസമയം മെഡിക്കല്‍ കോളജില്‍ നിലവിലുള്ള കെട്ടിടങ്ങളില്‍ പലതും അറ്റകുറ്റപ്പണിയില്ലാതെ അനാരോഗ്യത്തിലാണ്. ശുചിമുറിയോട് ചേര്‍ന്ന ഭാഗങ്ങള്‍ പൊട്ടിപ്പൊളിഞ്ഞു. പൈപ്പുകൾ മാറ്റുന്ന ഭാഗം ബലപ്പെടുത്താത്തതിനാല്‍ വെള്ളം ഇറങ്ങി കെട്ടിടം ദുർബലമായ സ്ഥിതിയിലാണ്. പലയിടത്തും മേല്‍ക്കൂരയിലെ സിമന്റ് പാളികള്‍ ഇളകിവീണുണ്ടാകുന്ന അപകടങ്ങള്‍ വേറെ. മരങ്ങളുടെ വേരുകൾ ആഴ്ന്നിറങ്ങിയും ബലക്ഷയമുണ്ട്