സംസ്ഥാന പൊലീസ് മേധാവി നിയമനത്തില്‍ നിലപാട് തിരുത്തി പി.ജയരാജന്‍. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടാണ് പറഞ്ഞത്. മന്ത്രിസഭാ തീരുമാനത്തെ എതിര്‍ത്തിട്ടില്ല. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അന്നു പറഞ്ഞതെല്ലാം തന്റെ ഫെയ്സ്ബുക്ക് പേജിലുണ്ട്. സി.പി.എമ്മിനെ താറടിച്ചുകാണിക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും ജയരാജന്‍ കണ്ണൂരില്‍ ആരോപിച്ചു.