കണ്ണൂര്‍ വളപട്ടണം പുഴയില്‍ യുവതിക്കൊപ്പം ചാടിയ കാസര്‍കോട് പനത്തടി സ്വദേശി രാജുവിന്‍റെ മൃതദേഹം കടലില്‍ കരയ്ക്കടിഞ്ഞു. മാട്ടൂല്‍ കടപ്പുറത്താണ് മൃതദേഹം അടിഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് യുവതിയും യുവാവും വളപട്ടണം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. നീന്തലറിയാവുന്ന യുവതി രക്ഷപ്പെട്ടെങ്കിലും യുവാവിനെ കാണാതാവുകയായിരുന്നു